Kerala

ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിലേത്: കെ സി വേണുഗോപാൽ

ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിലേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടമാണ് നടക്കുക. പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥർ. പിണറായി സർക്കാരിനെതിരെ ജനം ഒറ്റകെട്ടായി നിൽക്കേണ്ട സമയമാണിതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പിണറായിക്കെതിരെ പോരാടാൻ സഹകരിക്കേണ്ടവർക്ക് കൂടെ നിൽക്കാം. ഈ പറഞ്ഞതിൽ എല്ലാമുണ്ടെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Latest News