ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അച്ചൻകോവിൽ, മണിമല, ഉപ്പള നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ പെരുമ്പ, കാസർഗോഡ് ചന്ദ്രഗിരി, ഷിറിയ നദികളിലും, കോട്ടയം മീനച്ചിലാറിലും മഞ്ഞ അലേർട്ട് നൽകി.
ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാന ജലസേചന വകുപ്പ് പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. തീരപ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.