Kerala

സ്വരാജ് നിലമ്പൂര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥി; മന്ത്രി പി രാജീവ് | M Swaraj

അന്‍വര്‍ കറവേപ്പില ആയോയെന്ന് എല്ലാവരും വിലയിരുത്തട്ടെയെന്നും മന്ത്രി പി രാജീവ് കൊച്ചിയിൽ പറഞ്ഞു

എം സ്വരാജ് നിലമ്പൂര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണെന്നും എല്‍ ഡി എഫിന് പിന്തുണ വര്‍ധിക്കുന്നുവെന്നും മന്ത്രി പി രാജീവ്. ഏറ്റവും പ്രാപ്തനായ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനായതില്‍ അഭിമാനമെന്നും അദ്ദേഹം പറഞ്ഞു.

പി വി അന്‍വര്‍ ആരായിരുന്നുവെന്ന് സ്വയം ആലോചിക്കാന്‍ പറ്റിയ സന്ദര്‍ഭമാണിത്. അന്‍വര്‍ കറവേപ്പില ആയോയെന്ന് എല്ലാവരും വിലയിരുത്തട്ടെയെന്നും മന്ത്രി പി രാജീവ് കൊച്ചിയിൽ പറഞ്ഞു.