ഒരു ഹെൽത്തി ലഡ്ഡു തയ്യാറാക്കിയാലോ? രുചികരമായ റാഗി ലഡ്ഡു റെസിപ്പി നോക്കാം. മധുരം ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ ലഡ്ഡു ഇഷ്ടമാകും.
ആവശ്യമായ ചേരുവകൾ
- 1 കപ്പ് ഫിംഗർ മില്ലറ്റ് (രാഗി)
- വാൽനട്ട് 2 എണ്ണം
- 1/2 കപ്പ് ശർക്കര
- 2 ടേബിൾസ്പൂൺ നെയ്യ്
- ആവശ്യത്തിന് കറുത്ത ഏലം
- ആവശ്യത്തിന് വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ വറുത്തെടുത്ത റാഗിപ്പൊടി, ശർക്കര പൊടിച്ചത്, നെയ്യ് എന്നിവ എടുത്ത് ഇവയെല്ലാം നന്നായി ചേർത്തിളക്കുക. ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കുക. വെള്ളത്തിന് പകരം പാൽ ചേർക്കാവുന്നതാണ്. ഇതിലേയ്ക്ക് ഒരു നുള്ള് ഏലയ്ക്കാ പൊടി ചേർത്ത ശേഷം ലഡ്ഡു ഷേപ്പിൽ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. അതിന് ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിക്കാം. ഇവിടെ വാൾനട്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ ലഡ്ഡു കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നും. ആരോഗ്യകരമായ മധുരം തിരയുകയാണെങ്കിൽ ഈ ലഡ്ഡു പരീക്ഷിക്കാം.
















