ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പങ്കജ് ത്രിപാഠിയെ നിയമിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളുമായി കൂടുതല്‍ ആഴത്തില്‍ ബന്ധപ്പെടാനും ബ്രാന്‍ഡിനെ കൂടുതല്‍ വിശ്വസനീയമാക്കാനുമാണ് കമ്പനിയുടെ ലക്ഷ്യം.
തന്റെ ആദ്യ കാര്‍ ഒരു ഹ്യുണ്ടായ് ആയിരുന്നുവെന്നും ബ്രാന്‍ഡുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും പങ്കജ് ത്രിപാഠി പറഞ്ഞു. ഹുണ്ടായ് കുടുംബത്തിലേക്ക് പങ്കജ് ത്രിപാഠിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വം തങ്ങളുടെ ബ്രാന്‍ഡ് ധാര്‍മ്മികതയുമായി പൊരുത്തപ്പെടുന്നുവെന്നും ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹ്യുണ്ടായി ഇന്ത്യയില്‍ 29 വര്‍ഷം പൂര്‍ത്തിയാക്കി. ഈ അവസരത്തില്‍, ഇന്ത്യയില്‍ ഇതുവരെ 1.27 കോടിയിലധികം വാഹനങ്ങള്‍ വിറ്റഴിച്ചതായും അതില്‍ 37 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തതായും കമ്പനി അറിയിച്ചു. മഹാരാഷ്ട്രയിലെ തലേഗാവില്‍ പുതിയ ഫാക്ടറി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി ഇപ്പോള്‍. 2025 അവസാന പാദം മുതല്‍ ഈ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും.
1998 മുതല്‍ ഷാരൂഖ് ഖാന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാണ്. ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ഹ്യുണ്ടായ് എക്സ്റ്ററിന്റെ പരസ്യദാതാവ് ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഉള്‍പ്പെടുന്ന ഹ്യുണ്ടായിയുടെ അംബാസഡര്‍ നിരയിലേക്ക് ഇപ്പോള്‍ ത്രിപാഠിയും ചേരുന്നത്.