രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനയെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്താകെ 2710 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. കേരളത്തിൽ 1147 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.
കൂടാതെ കേരളത്തിൽ നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 227 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 72 പേർക്കാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗമുക്തിയുണ്ടായത്. പുതിയ ജില്ലാതല കണക്കുകൾ കേരളം പുറത്തുവിട്ടിട്ടില്ല.
മറ്റ് സംസ്ഥാനങ്ങിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. എങ്കിലും കേരളമാണ് കണക്കുകളിൽ മുന്നിൽ നിൽക്കുന്നത്. പൂർവേഷ്യൻ രാജ്യങ്ങളിലെ രോഗവ്യാപനവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കേസുകളുയരാൻ കാരണമെന്നാണ് വിലയിരുത്തൽ. ഗുരുതരാവസ്ഥയിലേക്കെത്തുന്ന രോഗികൾ കുറവാണ്. LF 7, XFG, Jn.1, NB 1.8.1 എന്നീ നാല് വകഭേദങ്ങലാണ് ഇത്തവണ രോഗ വ്യാപനത്തിൽ കണ്ടെത്തിയിരിക്കുന്നത്.