Kerala

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച് മകൻ

പാലക്കാട് മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ പൊലീസ് പിടിയിൽ. കന്നിമാരി സ്വദേശി ജയപ്രകാശിനെയാണ്(48) പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം ജയപ്രകാശിന്റെ ആക്രമണത്തിൽ അമ്മയുടെ രണ്ട് കൈകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.

അമ്മ കമലാക്ഷിയെ(72) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest News