ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ല എന്നുളള വിഷമം ആണ് പലര്‍ക്കും. ഈ ലക്ഷണങ്ങള്‍ പല രോഗങ്ങള്‍ക്കും കാരമാകാം. എന്നാല്‍ ആദ്യം പരിശോധിക്കേണ്ടത് തൈറോയാഡാണ്. കൃത്യമായ ചികിത്സയിലൂടെ പൂര്‍ണ്ണമായും പ്രതിരോധിച്ച് തിര്‍ത്താന്‍ കഴിയുന്ന അസുഖമാണ് തൈറോയ്ഡ്. എന്നാല്‍ എന്താണ് തൈറോയ്ഡെന്നും,ഇതിന്റെ ലക്ഷണങ്ങളെന്നും മിക്കവര്‍ക്കും അറിയില്ല.
എന്താണ് തൈറോയ്ഡ്?
ഹൃദയത്തിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉള്‍പ്പെടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിന് താഴെയായാണ് ഈ ഗ്രന്ഥി കാണുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും.
ലക്ഷണങ്ങള്‍?
അമിത ക്ഷീണം, അമിതമായ വിശപ്പ്, ശരീരഭാരം കുറയുക, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക, വിറയല്‍, അമിത വിയര്‍പ്പ്, ഉഷ്ണം സഹിക്കാനാവാതെവരിക, ആകാംക്ഷ, ഉറക്കക്കുറവ്, മാസമുറയിലെ വ്യതിയാനങ്ങള്‍, കണ്ണ് പുറത്തേക്ക് തള്ളിവരിക എന്നിവ ലക്ഷണങ്ങളാണ്.
ദിവസം എട്ട് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള സമയം. എന്നാല്‍ എട്ട് മണിക്കൂറിലധികം ഉറങ്ങിയിട്ടും ക്ഷീണം മാറാത്ത അവസ്ഥ ചിലപ്പോള്‍ തൈറോയ്ഡിന്റെ തകരാറുകള്‍ മൂലമായിരിക്കാം.നന്നായി വ്യായാമം ചെയ്തിട്ടും, ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണം പാലിച്ചിട്ടും ശരീരഭാരം കുറയാതെ വരുന്നുണ്ടെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ സാന്നിദ്ധ്യത്തിലെ
ഏറ്റക്കുറച്ചിലുകളാകാം. അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോര്‍മോണുകള്‍ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയ്ഡ്.