ബയോട്ടിന്‍ അഥവാ ബി7 കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം….
മുട്ട
മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ടയുടെ വെള്ളയില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
പയറുവര്‍ഗങ്ങള്‍
പ്രോട്ടീന്‍, നാരുകള്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
ക്യാരറ്റ്
ബയോട്ടിനും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ്. ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ബദാം
ബയോട്ടിന്‍ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
അവക്കാഡോ
അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
മധുരക്കിഴങ്ങ്
ബയോട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും.