Celebrities

ഒന്നരക്കോടി രൂപ മുടക്കി വാഹന നമ്പർ സ്വന്തമാക്കി ‘മാർക്കോ’ നിർമാതാവ് ഷെരീഫ് മുഹമ്മദ് – marco producer sharif mohammed

ഒന്നരക്കോടി രൂപ മുടക്കി ദുബൈയില്‍ വാഹന നമ്പർ സ്വന്തമാക്കി ‘മാർക്കോ’ നിർമാതാവ് ഷെരീഫ് മുഹമ്മദ്. S 529 എന്ന നമ്പറാണ് ഷെരീഫ് സ്വന്തമാക്കിയത്. നേരത്തെ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന് കീഴിൽ നിർമ്മിച്ച ആദ്യ സിനിമയായ ‘മാർക്കോ’ വൻ വിജയമാണ് മലയാളത്തിൽ സമ്മാനിച്ചിരുന്നത്. ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ സ്ഥാപകനായ ഷരീഫ് മുഹമ്മദിന് നിലവിൽ ഇന്ത്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുണ്ട്.

ഇപ്പോഴും ലോജിസ്റ്റിക്സ്, മീഡിയ പ്രൊഡക്ഷൻ, ഷിപ്പിംഗ്, സിവിൽ, എംഇപി എഞ്ചിനീയറിംഗ്, ജനറൽ ട്രേഡിംഗ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ സജീവമായി നിൽക്കുന്ന ഷെരീഫ്. ആന്‍റണി വർഗ്ഗീസ് പെപ്പെയെ കേന്ദ്ര കഥാപാത്രമാക്കി ‘കാട്ടാളൻ’ എന്ന ചിത്രത്തിലൂടെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്.

വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് ‘മാർക്കോ’ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.

STORY HIGHLIGHT: marco producer sharif mohammed