വിവിധതരം പഴങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഫ്രൂട്ട് സാലഡ്. പഴങ്ങൾ ഇഷ്ടമില്ലാത്തവർക്കും ഫ്രൂട്ട് സാലഡ് വഴി പഴങ്ങൾ കഴിക്കാൻ സാധിക്കും. രുചികരമായ ഫ്രൂട്ട് സാലഡ് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ.
ചേരുവകൾ
- പഴങ്ങൾ – ആവശ്യത്തിന്
- പഞ്ചസാര- 3 ടേബിൾ സ്പൂൺ
- പാൽ – 5 ടേബിൾ സ്പൂൺ
- വനില എസൻസ് – 1 ടീസ്പൂൺ
- ഐസ്ക്രീം
തയ്യാറാക്കുന്ന വിധം
ഇഷ്ടമുള്ള പഴങ്ങൾ ആപ്പിൾ, കൈതച്ചക്ക, മുന്തിരി, പപ്പായ, പഴം, മാതളം, മാങ്ങ അങ്ങനെ ഇഷ്ടമുള്ള പഴങ്ങളെല്ലാം മുറിച്ച് അതിലേക്ക് പാൽ,പഞ്ചസാര,വാനില എസൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആവാൻ ഫ്രിജിൽ 15 മിനിറ്റ് വയ്ക്കുക. ശേഷം മാങ്ങാ പൾപ്പാക്കി എടുത്ത്. ഒരു ഗ്ലാസിലേക്ക് സെറ്റാക്കി വെച്ച മിക്സും മാങ്ങ പൾപ്പും ലയറായി സെറ്റ് ചെയ്ത് കഴിക്കാം.
STORY HIGHLIGHT: Fruit Salad