പോഷക ഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ് അവകാഡോ. കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യകരമായി കഴിക്കാൻ പറ്റുന്നതും. രുചികരവുമായ ഷേക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ.
ചേരുവകൾ
- അവക്കാഡോ – 2 എണ്ണം
- തണുത്ത പാൽ – 2 കപ്പ്
- പിസ്ത കഷ്ണങ്ങൾ– 2 ടേബിൾസ്പൂൺ
- പഞ്ചസാര
- ഐസ്ക്യൂബ്സ്
തയ്യാറാക്കുന്ന വിധം
അവക്കാഡോ മുറിച്ച് കാമ്പ് മാത്രം ഒരു സ്പൂൺ ഉപയോഗിച്ച് എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് പഞ്ചസാര,ഐസ്ക്യൂബ്സ്, തണുത്ത പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. അവക്കാഡോ ഷേക്ക് റെഡി.
STORY HIGHLIGHT: avocado milk shake