ഇടുക്കി: കാലവർഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാർ എന്നീ അണക്കെട്ടുകൾ ജലസമൃദ്ധിയിലായി. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 1990നു ശേഷം ആദ്യമായി മേയിലാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2344 അടിയിലെത്തിയത്. 1990 മേയ് 31ന് ജലനിരപ്പ് 2344 അടിയായിരുന്നു. ഇന്നലെ രാവിലെ 10നു ജലനിരപ്പ് 2344.1 അടിയിലെത്തി. സമുദ്രനിരപ്പിൽനിന്നുള്ള ഉയരമാണിത്. അണക്കെട്ടിൽ ഇപ്പോൾ കഴിഞ്ഞ വർഷത്തെക്കാൾ 12 അടി വെള്ളം കൂടുതലുണ്ട്. ഇത് കെഎസ്ഇബിക്ക് ആശ്വസമായിരിക്കുകയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്. ഇന്നലെ രാവിലെ ആറിന് 129.85 അടി എത്തിയ ജലനിരപ്പ് പത്തോടെ 30 അടി എത്തുകയായിരുന്നു. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ ജലനിരപ്പ് 119.10 അടി ആയിരുന്നു. വേനൽമഴ ശക്തമായതും കാലവർഷം നേരത്തേ എത്തിയതും ജലനിരപ്പ് ഉയരാൻ കാരണമായി.