ന്യൂഡല്‍ഹി: നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് ദേശീയ നേതൃത്വമാണ് വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചത്. നിലമ്പൂർ സ്വദേശിയാണ് മോഹൻ ജോർജ്. കേരള കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയാണ് മോഹന്‍ ജോര്‍ജ്. കേരള കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം നേതാവായിരുന്നു. നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്.
കഴിഞ്ഞദിവസം ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മോഹൻ ജോർജ് പ്രതികരിച്ചു. നിലമ്പൂരിൽ ശക്തമായ മത്സരം നടക്കുമെന്നും മോഹൻ ജോർജ് പറഞ്ഞു.