കൊട്ടാരക്കര – ദിണ്ഡുക്കൽ ദേശീയ പാതയിൽ വാഹനത്തിന് തീ പിടിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
കൊല്ലം പൂത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേരായിരുന്നു ഈ സമയം വാഹനത്തിനകത്ത് ഉണ്ടായിരുന്നത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. പുലർച്ചെ വാഹനം നിർത്തി ആളുകൾ പുറത്ത് ഇറങ്ങി വിശ്രമിക്കുമ്പോഴാണ് കാറിന് തീപിടിച്ചത്.