India

കാട്ടാന ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

ബം​ഗാളിൽ കാട്ടാന ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ​ദാരുണാന്ത്യം. ശനിയാഴ്ച ആലിപ്പുർദ്വാറിലാണ് സംഭവം നടന്നത്. മനോജ് ദാസ് (35), മകൾ മനീഷ, അമ്മ മഖൻ റാണി (68) എന്നിവരാണ് കാട്ടാനായാക്രമണത്തിൽ മരിച്ചത്.

ഇരുപതോളം ആനകൾ കാടിറങ്ങി കുഞ്ജാന​ഗർ എന്ന ​ഗ്രാമത്തിലെത്തുകയായിരുന്നു. ഇതിലൊരു കൊമ്പനാനയാണ് മനോജിനെ ആക്രമിച്ചത്.

മനോജിന്റെ നിലവിളി കേട്ട് കുഞ്ഞിനെയുമെടുത്തെത്തിയ മഖൻ റാണിയെയും കുഞ്ഞിനെയും കാട്ടാന ആക്രമിക്കുകയായിരുന്നു.

മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ​ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.