കോട്ടയം ഒളശ്ശയില് വെള്ളക്കെട്ടില്‍ വീണ് വിദ്യാർത്ഥി മരിച്ചു. മാവുങ്കല്‍ അലന് ദേവസ്യയാ (18) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം ഭക്ഷണം കഴിക്കാന്‍ പോയ അലനെ കഴിഞ്ഞദിവസം രാത്രി മുതല്‍ കാണാതായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ബസേലിയോസ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിയാണ്. വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.