എന്നും തയ്യാറാക്കുന്ന ബീഫ് കറിയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ബീഫ് കറി വെച്ചാലോ? നല്ല കിടിലൻ സ്വാദിൽ ആർക്കും തയ്യാറാക്കാവുന്ന ഒരു ബീഫ് കറി റെസിപ്പി.
ആവശ്യമായ ചേരുവകൾ
- അര കിലോ ഇറച്ചി
- ഒരു കപ്പ് ചെറിയുള്ളി
- ഒരു സവാള
- കാൽ കപ്പ് ഇഞ്ചി
- 6 അല്ലി വെളുത്തുള്ളി
- പച്ചമുളക് 4 എണ്ണം
- കുരുമുളക് ആവശ്യത്തിന്
- വെളിച്ചെണ്ണ അരക്കപ്പ്മ
- ഞ്ഞപ്പൊടി 2 ടീസ് പൂൺ
- വറ്റൽ മുളക് 3 എണ്ണം
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം കഴുകി വൃത്തിയായി എടുത്തതിന് ശേഷം ഇതിലേക്ക് ഒരു കപ്പ് ചെറിയുള്ളി അരിഞ്ഞതും ഒരു സവാള ചെറിയ കനത്തിൽ അരിഞ്ഞ് നാല് പച്ച മുളകും ആവശ്യത്തിന് കുരുമുളകും 2 ടീസ്പൂൺ മഞ്ഞപ്പൊടിയും കാൽകപ്പ് നീളത്തിൽ അരിഞ്ഞ ഇഞ്ചിയും മൂന്നല്ലി വെള്ളുത്തുള്ളിയും കൂടാതെ ഒരു സ്പൂൺ ഇഞ്ചിവെളുത്തുള്ളി ചതച്ചതും മൂന്ന് വറ്റൽമുളകും ആവശ്യത്തിനുള്ള ഉപ്പും വെളിച്ചെണ്ണയും ബീഫും ഇത്തിരി വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം.
ചേരുവകളെല്ലാം ഇറച്ചിയുമായി നന്നായി പിടിച്ചതിന് ശേഷം മൺച്ചട്ടിയിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചേർത്ത് ബീഫിന്റെ കൂട്ട് ചേർത്ത് നന്നായി വേവിച്ചെടുക്കാം. കറിയായിട്ട് കഴിക്കാനാണ് ഇഷ്ടമെങ്കിൽ അങ്ങനെയെടുക്കാം, അല്ലെങ്കിൽ വറ്റിച്ചും എടുക്കാം. നന്നായി വെന്തെന്നു ഇടയ്ക്ക് ഉറപ്പുവരുത്തിയാൽ മാത്രം മതി. രുചികരമായ ഉപ്പിട്ട ബീഫ് കറി റെഡി.