താൻ പറഞ്ഞത് പലതും വളച്ചൊടിക്കപ്പെടുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അൻവർ. മനഃസാക്ഷിക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്ന് അൻവർ വ്യക്തമാക്കി.
തന്റെ പോരാട്ടം പിണറായിസത്തിനെതിരെയാണെന്ന് പറഞ്ഞ അൻവർ സർക്കാരിനോടുള്ള നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി. പോരാട്ടം ജനങ്ങൾക്ക് വേണ്ടിയാണ്. വി ഡി സതീശന്റെ നിലപാടുകൾ മലയോര കർഷരെ യുഡിഎഫിൽ നിന്ന് അകറ്റി. തന്റെ ശ്രമം മലയോര കർഷകരെ യുഡിഎഫിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്നും അൻവർ പറഞ്ഞു.
ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്ന് ഉത്തമ ബോധ്യമുണ്ട്. ഷൗക്കത്തിനെതിരായ വിമർശനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അൻവർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. രാഹുൽ പിണറായിസത്തിനെതിരെ സംസാരിക്കുന്ന നേതാവാണ്. രാഹുലുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണെന്ന് അൻവർ കൂട്ടിച്ചേർത്തു.