ഉച്ചയ്ക്ക് ഊണിന് നല്ല നാടൻ ചിക്കന്‍ പെരളന്‍ ആയാലോ? രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. ചിക്കന്പ്രേമികളുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്ന്.
ആവശ്യമായ ചേരുവകള്‍
- ചിക്കന്‍ – ഒന്നര കിലോഗ്രാം
- സവാള – 4 എണ്ണം ചെറുത്
- വെളുത്തുള്ളി – 8 എണ്ണം
- ഇഞ്ചി – ഒരു കഷ്ണം വലുത്
- കറിവേപ്പില – ആവശ്യത്തിന്
- കുരുമുളക് ചതച്ചത് – ആവശ്യത്തിന്
- ഗരം മസാലപ്പൊടി 1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- വറ്റല്‍ മുളക് ( ചുവന്ന മുളക്) – 8 എണ്ണം
- കാശ്മീരി ചില്ലി – 15 എണ്ണം
- മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കന്‍ ആദ്യം തന്നെ വൃത്തിയാക്കി വയ്ക്കുക. അല്പം ചെറുനാരങ്ങാ നീര് ഒഴിച്ച് കഴുകിയെടുക്കാം. സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞു വയ്ക്കുക. ഒരു ചെറിയ പാനില്‍ എണ്ണ ഒഴിച്ച് അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാള, വെളുത്തുള്ളി, ഇഞ്ചി – കാശ്മീരി ചില്ലി, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക. അല്പം ഉപ്പു ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് ചെറു തീയില്‍ വഴറ്റുക. ചൂടാറുമ്പോള്‍ മിക്സിയില്‍ അരച്ചെടുക്കുക.
ഒരു ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ച് അരച്ചെടുത്ത മസാലക്കൂട്ട് ചേര്‍ത്തു നന്നായി വഴറ്റുക. മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പച്ചമണം മാറിയ ശേഷം ചിക്കനും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വച്ച് വേവിച്ചെടുക്കുക. ചിക്കന്‍ പകുതി വേവാവുമ്പോള്‍ മല്ലിയില കൂടി ചേര്‍ത്ത് വേവിക്കുക. ഇടയ്ക്കിടെ ഇളക്കികൊടുക്കണം. ഗരം മസാലയും കുരുമുളകുപൊടിയും ചേര്‍ക്കുക. ചിക്കന്‍ പെരട്ടു തയാര്‍.