Kerala

പി വി അന്‍വറിന്റെ വിഷയം ‘ക്ലോസ്ഡ്’ ആണ്: പി കെ കുഞ്ഞാലിക്കുട്ടി

പി വി അന്‍വറുമായി ബന്ധപ്പെട്ട വിഷയം ‘ക്ലോസ്ഡ്’ ആണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നിലമ്പൂരില്‍ നടക്കുന്നത് യുഡിഎഫ്-എല്‍ഡിഎഫ് മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാൻ വേണ്ടിയാണ് ലീഗിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഭാരവാഹികളുടെ യോഗം ഇന്ന് വിളിച്ചുചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ചര്‍ച്ച ചെയ്യുന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള തന്ത്രങ്ങളാണ്. വേറെ വര്‍ത്തമാനങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അന്‍വര്‍ മത്സരിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആ വക കാര്യങ്ങളെക്കുറിച്ചൊന്നും യാതൊരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂരിൽ എല്‍ഡിഎഫ്-യുഡിഎഫ് മത്സരമാണ് നടക്കുന്നത്. അപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയെന്ന തന്ത്രം ചര്‍ച്ച ചെയ്യാനാണ് ഇന്ന് ലീഗ് ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത്. പി വി അന്‍വറിന്റെ മത്സരത്തെ സംബന്ധിച്ച് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ആ വിഷയം ക്ലോസ്ഡ് ആണ്, തങ്ങള്‍ക്ക് ഇവിടെയൊരു രാഷ്ട്രീയപോരാട്ടം മാത്രമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

 

Latest News