Kerala

അൻവറിനോട് സംസാരിക്കാൻ രാഹുലിനെ നേതൃത്വം ചുമതലപ്പെടുത്തിയിട്ടില്ല: സണ്ണി ജോസഫ്

പി വി അൻവറിനോട് സംസാരിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെ നേതൃത്വം ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വ്യക്തിപരമായ കൂടിക്കാഴ്ചയാവാം. അതിലെ തെറ്റും ശരിയും നോക്കുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടണോ എന്ന് ആലോചിക്കും. അൻവർ ഒറ്റക്ക് മത്സരിച്ചാലും യുഡിഎഫിന് പ്രശ്നമില്ല. ഒരു വോട്ടെങ്കിൽ ഒരു വോട്ട്, കുറയും എന്ന് മാത്രം. അതേസമയം, രാഷ്ട്രീയത്തിൽ ഒരു വാതിലും പൂർണമായി അടയില്ലന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Latest News