നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കിൽ അത് സമ്മതിക്കുന്നുവെന്നും പാർട്ടി പറയുന്നത് അംഗീകരിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിക്കെതിരെ തനിക്ക് ഈഗോയില്ലെന്നും രാഹുൽ വ്യക്തമാക്കി.
പാർട്ടി പറയുന്നതാണ് ശരിയെന്ന് പറഞ്ഞ രാഹുൽ നേതൃത്വത്തിനെതിരെ സംസാരിക്കില്ലെന്നും കൂട്ടിച്ചേർത്തു. പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടതിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്തെത്തിയിരുന്നു.