പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന സമയത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ രഹസ്യമായി കാണാൻ വന്നിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി വി അന്‍വര്‍.
നോമിനേഷൻ സമർപ്പിക്കുന്നതിനായി കാത്തിരിക്കണമെന്നും സെറ്റിൽമെന്റ് ഉണ്ടാക്കാമെന്നും രാഹുൽ പറഞ്ഞതായി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ അർധരാത്രിയിൽ ഒരു മണിക്കൂറോളം രാഹുൽ മാങ്കൂട്ടത്തിൽ താനുമായി സംസാരിച്ചിരുന്നുവെന്നും അൻവർ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ വന്നു കണ്ടിരുന്നു. ഒരു മണിക്കൂറോളം സംസാരിച്ചു. നോമിനേഷന് കൊടുക്കാന്‍ സമയമുണ്ടല്ലോ കാത്തിരിക്കൂവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തെങ്കിലും സെറ്റില്മെന്റുണ്ടാക്കാം എന്നും പറഞ്ഞു. പാലക്കാട് മത്സരിക്കുമ്പോള്‍ പരിപൂര്‍ണ്ണ പിന്തുണ കൊടുത്തിരുന്നു. സ്വകാര്യമായി എന്നെ വന്നുകണ്ടിരുന്നു. കെ സുധാകരന് മഞ്ചേരിയില്‍ വന്ന് എന്നെ കണ്ടിട്ടുണ്ട്- പി വി അൻവർ പറഞ്ഞു.