സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസായ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ തിരിച്ചുവരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സീരീസിന്റെ അവസാന സീസണായ അഞ്ചാം ഭാഗം പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ലോക സിനിമാ-സീരീസ് പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന നെറ്റ്ഫ്ലിക്സിന്റെ ‘ടുഡും 2025’ ഇവന്റിലാണ് സീരിസിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തിയത്.
മൂന്ന് ഭാഗങ്ങളായിട്ട് പുറത്തിറങ്ങുന്ന സ്‌ട്രെയ്ഞ്ചര്‍ തിങ്സ് 5 ന്റെ ആദ്യ ഭാഗം നവംബർ 27 നും രണ്ടാം ഭാഗം ക്രിസ്മസിനും അവസാന ഭാഗം 2026 പുതുവർഷ ദിനത്തിലുമായി പുറത്തിറങ്ങും. സ്‌ട്രെയ്ഞ്ചര്‍ തിങ്സിൻ്റെ അവസാന സീസണിന്റെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
2016 ജൂലൈ 15 നായിരുന്നു സ്‌ട്രെയ്ഞ്ചര്‍ തിങ്സിൻ്റെ ആദ്യ സീസൺ മികച്ച പ്രതികരണം ആണ് നേടിയിരുന്നത്. പ്രേക്ഷക മനം കവർന്ന സീരിസിന്റെ നാല് സീസണുകൾ പുറത്തിറങ്ങി.
ആദ്യം ഉണ്ടായിരുന്ന അഭിനേതാക്കള്‍ക്ക് പുറമെ പുതിയ താരങ്ങളും പുതിയ സീസണില്‍ ഉണ്ടാകും. മില്ലി ബോബി ബ്രൗൺ, വിനോന റൈഡർ, ഡേവിഡ് ഹാർബർ, ഫിൻ വുൾഫ്ഹാർഡ്, ഗെറ്റെൻ മറ്റാസോ, കാലേബ് മക്ലാഫ്ലിൻ, നതാലിയ ഡയർ തുടങ്ങിയവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
STORY HIGHLIGHT: stranger things season 5