Movie News

പുത്തന്‍ പോസ്റ്റർ പങ്കുവെച്ച് പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്വയംഭൂ’ – swayambhu movie

ഭരത് കൃഷ്‍ണമാചാരി തെലുങ്ക് താരം നിഖിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്വയംഭൂ’വിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്. നായകന്‍ നിഖിലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ടാഗോര്‍ മധു അവതരിപ്പിക്കുന്ന ചിത്രം പിക്‌സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ ആണ് ചിത്രത്തിൽ എത്തുന്നത്. നിഖിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സംയുക്ത മേനോൻ ആണ്. നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് സ്വയംഭൂ. ഒരു യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

ഭരത് കൃഷ്ണമാചാരി രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു.

STORY HIGHLIGHT: swayambhu movie