Movie News

വിൺവെളി നായകാ..! ‘തഗ് ലൈഫ്’ ചിത്രത്തിലെ ലിറിക് വീഡിയോ എത്തി – thug life movie song lyric video out

ജൂൺ 5 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും

മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘വിൺവെളി നായകാ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ഹാസൻ ആണ്. ജൂൺ 5 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഓഡിയോ ലോഞ്ച് ചടങ്ങിൽ ശ്രുതി ആലാപിച്ച ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ ഇടം നേടിയിരുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു മാസ് ആക്ഷൻ ചിത്രമായിട്ടാണ് തഗ് ലൈഫ് ഒരുങ്ങുന്നത്.

ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റർ ശ്രീകർ പ്രസാദ്, ക്യാമറ രവി കെ ചന്ദ്രൻ, സംഗീതം എ ആർ റഹ്മാൻ.

STORY HIGHLIGHT: thug life movie song lyric video out