ആളൊരു കുഞ്ഞൻ ആണെങ്കിലും ചെറിയുള്ളി പവർഫുൾ ആണ്. കറികൾക്ക് രുചി കൂട്ടാൻ ചെറിയുള്ളി ബെസ്റ്റാണ്. ചെറിയുള്ളി വൃത്തിയാക്കിയെടുക്കാൻ സമയം എടുക്കും അതാണ് ഇതിന്റെ ആകെയുള്ളൊരു പോരായ്മ. എന്നാൽ അതിനും ഇപ്പോൾ പരിഹാരം കണ്ടെത്തി.
ഈ ട്രിക്കിലൂടെ അധികം പ്രയാസപ്പെടാതെ ചെറിയുള്ളി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം.
വൃത്തിയാക്കാൻ ആവശ്യമുള്ള ചെറിയ ഉള്ളി എടുക്കുക. അതിൽ ആദ്യം നല്ലത് മാത്രം മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ച് അതിലേക്കു ചെറിയ ഉള്ളി ഇട്ട് ഒരു മിനിറ്റ് കുതിർത്തി വയ്ക്കുക.
ശേഷം കൈ വച്ചു നന്നായി തിരുമ്മി കൊടുക്കുക. അപ്പോൾ തന്നെ തൊലി അടർന്നു പോകുന്നത് കാണാം. അതിനുശേഷം അതേ വെള്ളത്തിൽ നിന്നും തൊലി മാറ്റി ഉള്ളി മാത്രം എടുക്കുക. അതിലേക്കു നല്ല വെള്ളം ഒഴിച്ച് ഒന്ന് കഴുകി രണ്ടു അറ്റം മുറിച്ചു മാറ്റുക. ഉള്ളി നല്ല വൃത്തിയായി കിട്ടും.