മലയാള പുരസ്കാര സമിതി സംഘടിപ്പിച്ച ‘മലയാള പുരസ്കാരം 1200 ‘ സമിതിയുടെ മികച്ച ബാലനടനുള്ള പുരസ്കാരം സ്വന്തമാക്കി മാസ്റ്റർ ശ്രീപത് യാൻ. ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’ എന്ന സിനിമയിലെ അഭിനയ മികവിനെ മുൻനിർത്തിയാണ് മികച്ച ബാലനടനായി ശ്രീപത് യാനെ തിരഞ്ഞെടുത്തത്.
ചലച്ചിത്ര നിർമ്മാതാവും ജേസി ഫൗണ്ടേഷൻ ചെയർമാനുമായ ജെ.ജെ. കുറ്റിക്കാട്ട് കൊച്ചിയിൽ വെച്ച് പുരസ്കാരം സമ്മാനിച്ചു. അഭിലാഷ് പട്ടാമ്പി, അനു അമൃത, മുഹമ്മദ് എം.കെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കി ഒരുക്കിയ ഇന്ത്യയിലെ ആദ്യ എ ഐ സിനിമയായിരുന്നു മോണിക്ക ഒരു എ.ഐ സ്റ്റോറി. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ പ്രവാസി മലയാളിയായ മൻസൂർ പള്ളൂർ നിർമ്മിച്ച് ഇ. എം. അഷ്റഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീപത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ എ ഐ സിനിമയായിരുന്നു ഇത്.
STORY HIGHLIGHT: child actor award