ഷേക്ക് ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. സ്കൂൾ കഴിഞ്ഞ് വീട്ടിൽ ക്ഷീണിച്ച് എത്തുന്ന കുട്ടികൾക്ക് തയ്യാറാക്കി നൽകിയാലോ ഒരു അടിപൊളി ഷാർജ ഷേക്ക്.
ചേരുവകൾ
പാൽ – 2 കപ്പ്
ഞാലിപ്പൂവൻ പഴം – 3 എണ്ണം
പഞ്ചസാര – 3 ടേബിൾ സ്പൂൺ
ബൂസ്റ്റ് – 1 ടേബിൾ സ്പൂൺ
കശുവണ്ടി – 5 – 6 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് ഫ്രീസറിൽ വച്ച് കട്ടിയാക്കിയ പാലും പഴവും പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി അടിച്ചെടുത്ത ഷേക്ക് ഒരു ഗ്ലാസ്സിലേക്ക് പകർന്ന് കശുവണ്ടി ബൂസ്റ്റ് മുകളിൽ ഇട്ട് അലങ്കരിച്ച് കഴിക്കാം.
STORY HIGHLIGHT: sharjah shake