മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി അൻവർ, ബിജെപി സ്ഥാനാർഥി മോഹൻജോർജ് എന്നിവർ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും.
രാവിലെ പതിനൊന്ന് മണിക്കാണ് സ്ഥാനാര്‍ത്ഥി പി വി അൻവര്‍ പത്രിക സമർപ്പിക്കുക. പ്രവർത്തകർക്കൊപ്പം റോഡ് ഷോ നടത്തിയതിന് ശേഷമായിരിക്കും അൻവറിന്റെ പത്രികാ സമര്‍പ്പണം. പതിനൊന്നു മണിയോടെ എം സ്വരാജും നിലമ്പൂർ താലൂക്ക് ഓഫീസിലെത്തി പത്രിക നൽകും. ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പത്രിക നൽകുക. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. യുഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
പി.വി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതെരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്. നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെടുന്നതോടെ പ്രചാരണ രംഗവും സജീവമാകും.