കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ അന്നുസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി കെഎഫ് മൻസിലിൽ മുഹമ്മദ് നിയാസാണ് (25)പിടിയിലായത്. കേരള- കർണാടക അതിർത്തിയിൽ വെച്ചാണ് പ്രത്രിയെ പിടികൂടിയത്. തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷൻ്റെ വീട്ടിൽ ബൈക്കിൽ എത്തിയ ആളാണ് മുഹമ്മദ് നിയാസ്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് നിയാസ്.
തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. മൈസൂരിൽ നിന്നും തിരിച്ചു വരുമ്പോൾ കാറിൽ രണ്ടുപേർ കൂടെ ഉണ്ടായിരുന്നെന്നും താൻ ഉറങ്ങുന്നതിനിടെ ഇവർ കാറിൽ നിന്നും ഇറങ്ങി പോയെന്നാണ് യുവാവിന്റെ മൊഴി. കർണാടക സ്വദേശിയായ ടാക്സി ഡ്രൈവറിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഏഴ് അംഗ സംഘമാണ് വീട്ടിലെത്തി അന്നൂസിനെ തട്ടിക്കൊണ്ടു പോയത്. ഇവരെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം. സംഘത്തെ സഹായിച്ച 3 പേർ നിലവിൽ അറസ്റ്റിൽ ആയിട്ടുണ്ട്.