മലയാളികളുടെ പ്രിയപ്പെട്ട ഒരു പലഹാര റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു രുചികരമായ കൊഴുക്കട്ട റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അരിപൊടി – 2 കപ്പ്
- ഉപ്പ് – 1 സ്പൂൺ
- ചൂട് വെള്ളം – 2 ഗ്ലാസ്
- ശർക്കര – 250 ഗ്രാം
- തേങ്ങ – 2 കപ്പ്
- ഏലയ്ക്ക – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു കലത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് അരിപ്പൊടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുത്ത് 20 മിനിറ്റ് മാറ്റി വയ്ക്കുക. നന്നായി മാവ് കുഴച്ചെടുത്ത ശേഷം അതിൽ നിന്ന് ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കുക.
ഒരു പാനിൽ ശർക്കര ഉരുക്കി അതിലേക്ക് ചിരകിയ നാളികേരവും ഏലക്ക പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഈ മിക്സ് നല്ല കുഴമ്പുപോലെ ആയി വരുമ്പോൾ ചെറിയ ഉരുളകളാക്കി കുഴച്ച് വെച്ച മാവിന്റെ നടുക്ക് വെച്ച് ഉരുളകളാക്കി എടുക്കുക. ഈ ഉരുളകളാക്കി വെച്ച മാവ് ആവിയിൽ വെച്ച് വേവിച്ചെടുക്കുക. നല്ല സ്വാദിഷ്ടമായ കൊഴുക്കട്ട റെഡി.