എല്ലാവർക്കും പ്രായമാകും. അതനുസരിച്ച് ശരീരം ചില ലക്ഷണങ്ങളും കാണിക്കും. എന്നാൽ ഇന്ന് അത് പലർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. വാർധക്യമെന്ന യാഥാർഥ്യത്തെ മറച്ചുവെക്കാനാണ് പലർക്കും താത്പര്യം. അതിനായി ട്രീറ്റമെന്റുൾപ്പടെയുള്ള മാർഗങ്ങൾ പലരും പ്രയോഗിക്കുന്നുണ്ട്. എന്നാൽ ദിവസവും അര മണിക്കൂർ നടന്നാൽ ഈ അവസ്ഥയെ ഒരു പരിധിവരെ മറിക്കടക്കാനാകുമെന്നാണ് ഇവർ പറയുന്നത്.
കോശതലത്തിൽ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന മികച്ച മാർഗമാണ് വ്യായാമമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശാരീരിക-മാനസിക ആരോഗ്യത്തിന് വ്യായാമം പ്രധാനമാണ്. നമ്മുടെ ശരീരത്തിന് രണ്ട് വ്യത്യസ്ത പ്രായങ്ങളുണ്ട്. കാലഗണനാ പ്രായം (ക്രൊണോളജിക്കൽ ഏയ്ജ്): നിങ്ങളുടെ ജനന വർഷം മുതൽ കണക്കാക്കിയ നിങ്ങളുടെ പ്രായമാണ് ക്രൊണോളജിക്കൽ ഏയ്ജ്. ജൈവിക പ്രായം (ബയോളജിക്കൽ ഏയ്ജ്): നിങ്ങളുടെ ശാരീരികവും കോശപരവുമായ ആരോഗ്യത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ ശരീരത്തിന് എത്ര വയസ്സുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
ജൈവിക പ്രായം നിങ്ങളുടെ യഥാർഥ പ്രായത്തേക്കാൾ കുറവാണെങ്കിൽ, അതിനർത്ഥം നിങ്ങളുടെ ശരീരം പ്രായം കുറഞ്ഞ ഒരാളെപ്പോലെ പ്രവർത്തിക്കുന്നു എന്നാണ്. ഇത് മന്ദഗതിയിലുള്ള വാർദ്ധക്യ പ്രക്രിയയെ സൂചിപ്പിക്കുന്നു. ജൈവിക പ്രായം കുറയ്ക്കുന്നതിനുള്ള ഒരേയൊരു ഫലപ്രദമായ മാർഗം വ്യായാമമാണെന്ന് അദ്ദേഹം പറയുന്നു.
എയറോബിക് വ്യായാമം മാത്രമല്ല, ഓട്ടം, സൈക്കിങ്, എലിപ്റ്റിക്കൽ പോലുള്ള കാർഡിയോ വാസ്കുലാർ വ്യായാമങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് വീതം ചെയ്യണം. കൂടാതെ സ്ട്രെങ്ത്ത് ട്രെയിനിങ് ഒഴിവാക്കരുത്. ബാലൻസ് ആന്റ് പോസ്ചറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബോഡി വേയ്റ്റ് മൂവ്മെന്റ് നടത്തുക.
content highlight: walking