ദോശയ്ക്കും ഇഡലിക്കുമൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു ചട്ണി തയ്യാറാക്കിയാലോ? ഒരു വെറൈറ്റി ചട്ണി റെസിപ്പി.
ആവശ്യമായ ചേരുവകൾ
- തേങ്ങ ചിരകിയത് -1 കപ്പ്
- ഇഞ്ചി അരിഞ്ഞത് -1 സ്പൂൺ
- പച്ചമുളക് -2 എണ്ണം
- ഉപ്പ് -1 സ്പൂൺ
- എണ്ണ -2 സ്പൂൺ
- കടുക് -1 സ്പൂൺ
- ചുവന്ന മുളക് -2 എണ്ണം
- കറിവേപ്പില -1 തണ്ട്
- തുവര പരിപ്പ്.-1 സ്പൂൺ
- ഉഴുന്ന് പരിപ്പ് -1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യമായി മിക്സിയുടെ ജാറിലേയ്ക്ക് തേങ്ങ, പച്ചമുളക്, ഇഞ്ചി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം.ശേഷം ഈ അരപ്പ് മാറ്റി വയ്ക്കണം.അടുത്തതായി ഒരു പാനെടുത്ത് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേയ്ക്ക് ചുവന്ന മുളകും കടുകും കറിവേപ്പിലയും ചേർത്ത് താളിച്ചെടുക്കുക. ഇനി ഇതിലേക്ക് തുവര പരിപ്പും ഉഴുന്നു പരിപ്പും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കണം. ശേഷം മാറ്റിവെച്ച ചമ്മന്തിയിലേക്ക് ഇത് ചേർത്ത് കൊടുക്കുക.