പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. പെരുമ്പുഴ തലപ്പറമ്പ് ജംങ്ഷൻ സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ള (72) യാണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം ഉണ്ടായത്. വീടിന് സമീപത്തെ പറമ്പില്‍ പുല്ല് ശേഖരിക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ തൊട്ടതാണ് അപകടത്തിന് കാരണമായത്.
സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന മകളുടെ കൈയ്ക്ക് പൊള്ളലേറ്റു.
















