ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിൽ ഇൻഡിഗോ വിമാനത്തിൻ്റെ ലാൻഡിംഗ് പൈലറ്റ് വൈകിച്ചു. റായ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന 6E 6313 വിമാനത്തിൻ്റെ ലാൻഡിംഗാണ് വൈകിയത്.
റായ്പൂരിൽ നിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.05 ന് എത്തിച്ചേരേണ്ട ഇൻഡിഗോ വിമാനമായിരുന്നു ഇത്. ശക്തമായ കാറ്റ് കാരണം 5.43 നാണ് വിമാനം ലാൻഡ് ചെയ്തത്.
മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിനാൽ വിമാനം ലാൻഡിംഗ് ചെയ്യാൻ കഴിയില്ലയെന്ന് പൈലറ്റ് വ്യക്തമാക്കി.
വിമാനം വീണ്ടും ഉയരത്തിലേക്ക് ഉയർത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.