എളുപ്പത്തിൽ കോയിൻ പൊറോട്ട എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മൈദ
- മുട്ട
- പഞ്ചസാര
- ഉപ്പ്
- വെള്ളം
- എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ അൽപ്പം മൈദ എടുത്ത് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേക്ക് അൽപ്പം പഞ്ചസാരയും ഉപ്പും ചേർത്തിളക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കി യോജിപ്പിക്കാം. മാവ് രണ്ട് മണിക്കൂർ മാറ്റി വെയ്ക്കാം. തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് കട്ടി കുറച്ച് പരത്താം. ശേഷം നീളത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക. അവ ചുരുട്ടിയെടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കുക. അതിലേക്ക് പൊറോട്ട വെച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.
















