Food

ഉപ്പുമാവ് ഇനി ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തുനോക്കൂ..

ഉപ്പുമാവ് എന്നും ഒരുപോലെയല്ലേ തയ്യാറാക്കാറുള്ളത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഉപ്പുമാവ് ഉണ്ടാക്കിയാലോ? രുചികരമായ സേമിയ ഉപ്പുമാവ് റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • സേമിയ
  • മുട്ട
  • വെള്ളം
  • എണ്ണ
  • കുരുമുളകുപൊടി
  • വെണ്ണ
  • സവാള
  • കാരറ്റ്
  • കാപ്സിക്കം
  • കാശ്മീരിമുളകുപൊടി
  • പഞ്ചസാര
  • മഞ്ഞൾപ്പൊടി
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം വെള്ളം ഒഴിച്ച് തിളപ്പിക്കാം. വെള്ളം തിളച്ച് വരുമ്പോൾ 100 ഗ്രാം സേമിയ ഇതിലേക്ക് ചേർക്കാം. ആവശ്യമെങ്കിൽ അൽപ്പം എണ്ണ കൂടി ചേർക്കാവുന്നതാണ്. സേമിയ വെന്തതിന് ശേഷം അടുപ്പണച്ച് അരിച്ചെടുത്ത് വെയ്ക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ ഒഴിച്ച് വെണ്ണ ചേർത്ത് ചൂടാക്കുക. അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചിളക്കി ഉടയ്ക്കാം. സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. അൽപ്പം കാശ്മീരിമുളകുപൊടി, മഞ്ഞൾപ്പൊടി, കാരറ്റ്, കാപ്സിക്കം എന്നിവ കൂടി ചേർത്ത് ഇളക്കാം. വേവിച്ച് വെച്ച സേമിയ ചേർത്തിളക്കാം. അൽപ്പം കുരുമുളകുപൊടി, പഞ്ചസാര, ഉപ്പ് തുടങ്ങിയവ ചേർത്തിളക്കി യോജിപ്പിക്കാം.