ഇന്ത്യന്‍ സിനിമയുടെ വിഖ്യാത സംവിധായകന് മണിരത്നത്തിന് ഇന്ന് 69-ാം പിറന്നാള്‍. തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രിയ സുഹൃത്തിന് ജന്മദിനാശംസകള് നേര്‍ന്നിരിക്കുകയാണ് കമല്‍ ഹാസന്.
‘നായകന് മുതല്‍ തഗ് ലൈഫ് വരെ… സഹപ്രവര്‍ത്തകരായി, കുടുംബമായി, ഒന്നിച്ച് സ്വപ്നം കണ്ട്, എല്ലാറ്റിനുമുപരി, സിനിമയിലെ ആജീവനാന്ത വിദ്യാര്‍ത്ഥികളായി നമ്മള് ഒരുമിച്ച് സഞ്ചരിച്ചു. ഓരോ അധ്യായത്തിലും നിങ്ങളുടെ സാന്നിധ്യം എനിക്ക് ശക്തിയുടെ ഉറവിടമായിരുന്നു. നിങ്ങളുടെ കഥകള്‍ ഇനിയും വളര്‍ന്നുകൊണ്ടേയിരിക്കട്ടെ, കാരണം ഓരോ ഫ്രെയിമിലും നിങ്ങളുടെ ദര്‍ശനം സിനിമയ്ക്ക് ആഴവും സൗന്ദര്യവും അര്‍ത്ഥവും നല്കുന്നു. എന്നെന്നും നിങ്ങളുടെ സുഹൃത്ത്,’ എന്ന് കമല്ഹാസന് കുറിച്ചു.
Happy Birthday, Mani Ratnam.
From Nayakan to Thug Life, we’ve journeyed through time together — as colleagues, family, co-dreamers, and above all, as lifelong students of cinema. Through every chapter, your presence has been a source of strength — a mind I turn to in moments of… pic.twitter.com/PVb9ejWdwL
— Kamal Haasan (@ikamalhaasan) June 2, 2025
അതേസമയം 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം അഞ്ചിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. സിലമ്പരശന്, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്വന്, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.