വരും ദിവസങ്ങളില്‍ കാലവര്‍ഷത്തിലെ മഴ സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കാറ്റിന്റെ വേഗത കുറഞ്ഞതിനാലാണ് മഴ സാധാരണ നിലയിലേക്ക് മാറുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും ഗണ്യമായ അളവില്‍ മഴയുടെ തീവ്രതയും അളവും കുറഞ്ഞിട്ടുണ്ട്.
വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസർഗോഡ് എന്നിവിടങ്ങളില്‍ തീരപ്രദേശം കേന്ദ്രീകരിച്ച് താരതമ്യേന ശക്തിയുള്ള മഴ ലഭിച്ചേക്കാം എന്നാല്‍ കേരള തീരത്തില്‍ പൊതുവില്‍ ഇടനാടിനും തീരപ്രദേശത്തിനും ഇടയില്‍ ആയിരിക്കും മഴ ലഭിക്കുക. മലയോര മേഖയില്‍ അതികഠിനമായ മഴ ലഭിയ്ക്കാനുള്ള സാധ്യത കുറവാണ്.
ഇന്ന് കണ്ണൂര്‍, കാസർഗോഡ് ജില്ലകള്‍ക്കും നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കേരളത്തില്‍ പൊതുവെ വ്യാപകമായ മഴയാണ് ലഭിച്ചുകൊണ്ടിരുന്നത്.