ബ്രസീൽ ഫോർവേർഡ് മാത്യൂസ് കുഞ്ഞയുമായി കരാറിൽ ഒപ്പുവയ്ക്കാൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പ്രീമിയർ ലീഗിലെ വോള്‍വ്സില്‍ നിന്നാണ് അദ്ദേഹം എത്തുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് കരാർ. 62.5 മില്യണ്‍ പൗണ്ട് (ഏകദേശം 720 കോടി രൂപ) ആണ് കരാർ തുക.
മറ്റൊരു വര്‍ഷം കൂടി നീട്ടാനുള്ള വകുപ്പ് കരാറിലുണ്ട്. നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ പണം പൂർണമായി അടയ്ക്കുന്ന കരാർ ആണ് ആദ്യഘട്ടത്തിൽ ക്ലബ് മുന്നോട്ടുവെച്ചത്. എന്നാൽ, രണ്ട് വര്‍ഷത്തിനുള്ളില്‍ ഫീസ് അടയ്ക്കാനാണ് അന്തിമ കരാർ. ഈ വേനല്‍ക്കാലത്ത് യുണൈറ്റഡ് ഹെഡ് കോച്ച് റൂബന്‍ അമോറിമിന് ക്ലബ് പണം നൽകേണ്ടതുണ്ട്.
ഈ സീസണിൽ വോള്‍വ്സിനായി കുഞ്ഞ 17 ഗോളുകള്‍ നേടുകയും ആറ് അസിസ്റ്റുകള്‍ നടത്തുകയും ചെയ്തു. ആന്റണിയെയും മാര്‍ക്കസ് റാഷ്ഫോര്‍ഡിനെയും ജാഡണ്‍ സാഞ്ചോയെയും യുണൈറ്റഡ് ഒഴിവാക്കിയേക്കും. വിംഗര്‍ അലജാന്‍ഡ്രോ ഗാര്‍ണാച്ചോയും പുറത്തുപോകാന്‍ സാധ്യതയുണ്ട്.
content highlight: Matheus Cunha
















