ഒരു വെറൈറ്റി ജാം റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ജാം റെസിപ്പി. ബീറ്റ്റൂട്ട് ജാം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ബീറ്റ്റൂട്ട്
- ഈന്തപ്പഴം
- വെള്ളം
- പഞ്ചസാര
- തക്കോലം
- ഗ്രാമ്പൂ
- ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
രണ്ട് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് കുരുകളഞ്ഞ നാലോ അഞ്ചോ ഈന്തപ്പഴം ചേർത്ത് കുറച്ച് വെള്ളം ഒഴിച്ചു വേവിക്കുക. വേവിച്ചെടുത്ത ബീറ്റ്റൂട്ടും ഈന്തപ്പഴവും അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് 100 ഗ്രാം പഞ്ചസാരയിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക. പഞ്ചസാര അലിഞ്ഞ് വരുമ്പോൾ തക്കോലം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്തിളക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ അരച്ച് വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തിളക്കി കുറക്കിയെടുക്കുക.