പി വി അൻവർ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള ആളുകളുമായി കോണ്‍ഗ്രസ് ആശയവിനിമയം നടത്തിയെന്നും ലീഗിന് ഇക്കാര്യത്തില്‍ ഒരു അസംതൃപ്തിയും ഇല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായിരുന്നു. അതുകൊണ്ടുതന്നെ വോട്ടുനഷ്ടപ്പെടാന്‍ പോകുന്നത് എല്‍ഡിഎഫിനാണെന്നും അടൂര്‍ പ്രകാശ് അവകാശപ്പെട്ടു.
വി ഡി സതീശനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇന്ന് യുഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ കുറിച്ച് പറയാന്‍ പാടില്ലാത്ത പലതും അന്‍വര്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെന്ന സാമാന്യ മര്യാദ പോലുംകാണിച്ചില്ല. അതും മറികടന്ന് സംസാരിച്ചു. അത് തിരിച്ചെടുക്കാന്‍ പറ്റുമോ? അന്‍വറുമായി ഇനി ഒരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹത്തിന് യുഡിഎഫുമായി സഹകരിക്കണമെങ്കില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് വരട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മല്‍സരിക്കാന്‍ പല മേഖലയില്‍നിന്ന് പണം വരുന്നു എന്ന് അന്‍വര്‍ പറയുന്നത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.