രാവിലത്തെ ഇഡ്ഡലി ബാക്കിയായോ? വിഷമിക്കേണ്ട, ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം. ഇത് കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇഷ്ടമാകും. രുചികരമായ മുട്ട ഇഡ്ഡലി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഇഡ്ഡലി
- മുട്ട
- സവാള
- തക്കാളി
- പച്ചമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- ഗ്രാമ്പൂ
- വെളിച്ചെണ്ണ
- കറുവാപ്പട്ട
- ഏലയ്ക്ക
- ഉപ്പ്
- കുരുമുളകുപൊടി
തയ്യാറാക്കുന്ന വിധം
രണ്ട് തക്കാളി, സവാള, പച്ചമുളക് എന്നിവ കട്ടി കുറച്ച് അരിയാം. അടുപ്പിലേയ്ക്ക് ഒരു ചീനച്ചട്ടി വെച്ച് അൽപം എണ്ണ ഒഴിച്ച് ചെറിയ കഷ്ണം ഗ്രാമ്പൂ,ഏലയ്ക്ക,കറുവപ്പട്ട എന്നിവ ചേർക്കാം. അതിലേയ്ക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്തു വഴറ്റി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളി ചേർത്തു വഴറ്റിയെടുക്കാം. രണ്ടു മുട്ട പൊട്ടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കാം. മിച്ചം വന്ന ഇഡ്ഡലി ചെറിയ കഷ്ണങ്ങളാക്കി അതിലേയ്ക്കു ചേർത്ത് അൽപം കുരുമുളകുപൊടി കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി വെയ്ക്കുക. മുട്ട ഇഡ്ഡലി തയ്യാർ.