Entertainment

‘ബിഗ് ബോസില്‍ പോയത് ഡൗവണ്‍ ഫാള്‍ ആയിരുന്നു’ ; വെളിപ്പെടുത്തലുമായി ബ്ലസ്‌ലി

ബിഗ് ബോസ് മലയാളം സീസണ്‍ 4-ലൂടെയാണ് ബ്ലസ്‌ലി പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെയായിരുന്നു പലരും ബ്ലസ്‌ലിയെ കൂടുതല്‍ മനസിലാക്കിയത്. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഫസ്റ്റ് റണ്ണര്‍ അപ്പായിരുന്നു ബ്ലസ്‌ലി. ഇപ്പോഴിതാ ബിഗ്‌ബോസ് അനുഭവങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ മനസു തുറന്നിരിക്കുകയാണ് താരം. സൈന സൗത്ത് പ്ലസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്ലസ്‌ലി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

ബ്ലസ്‌ലിയുടെ വാക്കുകള്‍…..

”ബിഗ് ബോസ് ഹൗസില്‍ പോയില്ലായിരുന്നെങ്കില്‍ ഇന്ത്യ മുഴുവനോ അല്ലെങ്കില്‍ ഏഷ്യ മുഴുവനോ അറിയപ്പെടുന്ന ആളായേനെ. ബിഗ് ബോസ് എന്നത് എന്റെ ജീവിതത്തിലെ ഡൗണ്‍ ഫാള്‍ ആയിട്ടായാണ് എനിക്കു തോന്നുന്നത്. അവിടെ പോയില്ലായിരുന്നെങ്കില്‍ ഇന്ത്യ മുഴുവന്‍ അല്ലെങ്കില്‍ ഏഷ്യ മുഴുവന്‍ ഞാന്‍ പ്രശസ്തനായേനെ. ഇപ്പോള്‍ കേരളത്തില്‍ മാത്രമേ ഫേമസ് ആയുള്ളൂ. ബിഗ് ബോസില്‍ പോയില്ലായിരുന്നെങ്കില്‍ ആ സമയത്ത്, റഷ്യന്‍ പ്രസിഡന്റും യുഎസ് പ്രസിഡന്റുമൊക്കെ എന്തായിരിക്കും ചെയ്യുന്നത് എന്നായിരിക്കും ഞാന്‍ ചിന്തിക്കുക. ബിഗ് ബോസില്‍ ആയിരുന്നപ്പോള്‍ മീന്‍ കറിയാണോ വെച്ചത്, ബാത്‌റൂം ആരാ കഴുകിയത് എന്നൊക്കെയാണ് ചിന്തിച്ചിരുന്നത്. ആവശ്യമില്ലാത്ത ലൂപ്പില്‍ ഞാന്‍ പോയി പെട്ട് പോയി. ആളുകള്‍ എന്നെ സ്‌നേഹിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. എന്നാല്‍ എനിക്ക് അതിനേക്കാള്‍ മികച്ചത് ചെയ്യാമായിരുന്നല്ലോ എന്ന് തോന്നി. സാരമില്ല. എനിക്ക് ഇനിയും ചെയ്യാനാകുമല്ലോ. ബിഗ്‌ബോസിനു ശേഷം സിനിമയില്‍ നിന്നും അവസരം വന്നിരുന്നു. ഒരു പരസ്യത്തില്‍ അഭിനയിച്ചിരുന്നു. അതൊരു കോര്‍പറേറ്റ് വേള്‍ഡ് പോലെയാണ് എനിക്കു തോന്നിയത്. ഞാന്‍ ചെയ്ത പരസ്യം എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ, നമുക്കു തോന്നുന്നതൊന്നും അവിടെ പറയത്തില്ലല്ലോ. അവര്‍ പറയുന്നതു പോലെ ചെയ്യണം. പ്രൊഡ്യൂസറിന്റെയും സ്‌പോണ്‍സറിന്റെയും ആവശ്യങ്ങളൊക്കെ പരിഗണിച്ചാണ് പരസ്യം ചെയ്യുന്നത്”