പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച് പിവി അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി രൂപീകരണം. നിലമ്പൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അൻവറിന്റെ നീക്കം.
നിലമ്പൂരില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടേതായിരിക്കുമെന്നും പാര്‍ട്ടി ചിഹ്നം ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കാനാണ് തൂരുമാനമെന്നും പിവി അന്‍വര്‍ പറഞ്ഞു.