ബ്രേക്ഫാസ്റ്റിന് ഒരു കിടിലൻ ഇഡലി റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇഡലി റെസിപ്പി. ഈ ഇഡലി തയ്യാറാക്കാൻ മാവ് ഒന്നും വേണ്ട, രുചികരമായ റവ ഇഡലി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- റവ- 1 കപ്പ്
- തൈര്- 1 കപ്പ്
- വെള്ളം- 1/2 കപ്പ്
- ഉപ്പ്- 1 ടീസ്പൂൺ
- ജീരകം- 1/2 ടീസ്പൂൺ
- കടുക്- 1/4 ടീസ്പൂൺ
- പച്ചമുളക്- 1
- എണ്ണ- 1 ടീസ്പൂൺ
- ബേക്കിങ് സോഡ- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് റവ ചേർത്തു വറുത്തെടുക്കാം. തൈര്, ഉപ്പ്, ജീരകം, കടുക്, പച്ചമുളക്, എന്നിവയും ചേർക്കാം. ആവശ്യത്തിന് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. ഉപയോഗിക്കുന്നതിനു മുമ്പായി ബേക്കിങ് സോഡയും ചേർക്കാം. ഇഡ്ഡലി തട്ടിൽ അൽപം വെളിച്ചെണ്ണ പുരട്ടി മാവ് ഒഴിക്കാം. ശേഷം ആവിയിൽ വേവിക്കാം.