നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചു.
നിലമ്പൂർ തഹസിൽദാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. വൻ ജനാവലിയോടെയാണ് അൻവർ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.
അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന എ വിജയരാഘവനും പാർട്ടി പ്രവർത്തകരും സ്വരാജിനൊപ്പം ഉണ്ടായിരുന്നു. ഒരു സെറ്റ് പത്രികയാണ് എം സ്വരാജ് സമർപ്പിച്ചത്. ജവഹർ കോളനിയിൽ നിന്ന് പ്രകടനമായി താലൂക്ക് ഓഫിസിൽ എത്തിയാണ് സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചത്.