ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. ഈ മാസം 16ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യത.
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ്, കേന്ദ്രസർക്കാർ ഇക്കാര്യം പരിഗണിക്കുന്നത്.
വിദേശപര്യടനത്തിലുള്ള സർവകക്ഷി സംഘങ്ങൾ മടങ്ങിയെത്തിയ ശേഷം സമ്മേളനം ചേരാനാണ് ആലോചന.